സത്യവിശ്വാസികൾക്കിടയിൽ അശ്ലീലം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിശ്ചയമായും ഇഹത്തിലും പരത്തിലും വേദനാജനകമായ
ഇന്നത്തെ സാഹചര്യത്തിൽ വിലയിരുത്തൽ :>
- സത്യവിശ്വാസികൾക്കിടയിൽ അശ്ലീലം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്ലാഹുവിന്റെ ശിക്ഷ ഇഹത്തിലും പരത്തിലും വമ്പിച്ചതാണെന്ന് മനസ്സിലാക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ആദ്യം വേണ്ടത്.
- അശ്ലീലചുവയുള്ള പാട്ടുകൾ, സീരിയലുകൾ നിർമ്മിക്കുന്നതിനെയും ദൃശ്യമാധ്യമത്തിലൂടെ കാണുന്നതിനെയും നിരുത്സാഹപെടുത്തുന്ന ഒരു തലമുറ നമുക്കുണ്ടാവണം എന്ന ബോധത്തോടെ മഹല്ലുകൾ രംഗത്തിറങ്ങണം.
- മാതാപിതാക്കൾ മതബോധമുള്ളവരാകാൻ ശ്രമിക്കുന്നതോടൊപ്പം കൂട്ടായ്മയോടെ സമൂഹത്തിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാൻ അയൽകൂട്ടങ്ങൾ ശ്രദ്ധ ചെലുത്തണം.
- സ്ത്രീ പുരുഷ നൃത്തത്തിനും സല്ലാപത്തിനും സൗകര്യങ്ങൾ ചെയ്യുന്ന ക്ലബുകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും സമൂഹത്തിൽ നിന്നും പിഴുതെറിയുവാൻ ചില കൂട്ടുത്തരവാദിത്തത്തോടെ നിർമാർജ്ജനം ചെയ്യുന്ന ശ്രമങ്ങൾ നാം തുടരണം.
- ഇന്ന് അശ്ലീലം പ്രചരിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ എവിടെയെല്ലാമാണ് എത്തുന്നതെന്നും ആരെയെല്ലാമാണ് ബാധിക്കുന്നതെന്നും എത്രമാത്രം നഷ്ട്മാണ് സമൂഹത്തിനുണ്ടാകുന്നതെന്നും അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ എന്ന് ഓർത്തിടേണം.
- ഇന്ന് സമൂഹത്തിൽ ഇന്റർനെറ്റിന്റെ സ്വധീനത്താൽ അശ്ലീലം പ്രചരിക്കുന്നത് ഒരു നല്ല വാർത്ത പ്രചരിപ്പിക്കുന്നതിനുള്ള ഉത്സാഹത്തിന്റെ എത്രയോ പതിന്മടങ്ങായാണ് നാം കാണുന്നത്. ഇത് തടയാൻ നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കുക; “ഇത്തരത്തിലുള്ള വാർത്ത ഞാൻ ആർക്കും അയച്ച് കൊടുക്കില്ല”.
- സെൽഫോണിലൂടെ മോശമായ വാർത്ത (--- ലൂടെ) വന്നാൽ ഇന്ന് മുതൽ ഞാൻ വായിക്കുകയില്ല; വായിച്ചാൽ മറ്റാരോടും പറയുകയില്ല എന്ന് മനസ്സിൽ സ്വയം വിചാരിച്ചു തുടങ്ങുക.
- ഒരുവൻ അപരന്റെ ഉള്ളുകള്ളി ആരായുന്നതായാൽ അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായുമെന്ന് ഓർക്കുക.
- പൊതുജനങ്ങൾ പൊതുപരിപാടിയിലൂടെയും ഒരോ മഹല്ല് കാരും ഖുതുബയിലൂടെയും ജനങ്ങൾക്ക് ഈ സന്ദേശം എത്തിച്ച് കൊടുക്കുക.
- പത്രമാസികകളിലുള്ള ഇത്തരം അശ്ലീലവാർത്തകൾ മുതിർന്ന കുട്ടികളടക്കം വായിക്കുന്നത് നിരുത്സാഹപെടുത്തുന്ന തരത്തിലുള്ള കൗൺസിലിംങ് സെന്ററുകൾ തുടങ്ങുക. അവരെ അശ്ലീല സി.ഡി.കൾ, പുസ്തകങ്ങൾ, വാങ്ങുന്നതും കാണുന്നതും വായിക്കുന്നതിൽനിന്നും തടയാൻ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക
-സജിത. കെ.വി. ദമ്മാം -
തുബൈശി ഖുർആൻ ലേണിങ് ബാച്ച്.
__________________________________________
2 Comments:
നല്ല
കുറിപ്പ്..
ആശംസകള്‍...
VERY VERY GOOD ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ