ഒരാൾ മറ്റൊരാളുടെ വീട്ടിൽ നിർബാധം പ്രവേശിക്കുവാൻ പാടില്ല. ചില ഇസ്ലാമിക നിയമങ്ങളൊക്കെയുണ്ട്.
- നിങ്ങളുടെ ആഗമനം അറിയിക്കുകയും സലാം പറയുകയും ശേഷം വ്യക്തമായ സമ്മതം ലഭിക്കുകയും വേണം.
- വാതിലിന്റെ നേരെ മുന്നിൽ നിൽക്കരുത്.
- വലത്തോ ഇടത്തോ നിന്നു അനുവാദം ചോദിക്കണം.
- വാതിൽ പാളിയിലൂടെ എത്തിനോക്കരുത്.
- ഞാൻ പ്രവേശിക്കട്ടെയോ എന്ന് ചോദിക്കുകയും മുഴുവനായി പേര് പറയുകയും വേണം (പേര് വെളിപെടുത്തണം).
- അന്യരുടെ വീടുകളിൽ യാദൃഛികമായി വല്ല അപകടവും സംഭവിക്കുമ്പോൾ സമ്മതം വാങ്ങാതെ പ്രവേശിക്കാം. ഉദ: തീ പിടിക്കുക, കള്ളൻ കയറുക തുടങ്ങിയവ.
- മൂന്ന് പ്രവശ്യം സമ്മതമാരാഞ്ഞശേഷം വീട്ടുടമസ്ഥനിൽ നിന്ന് മറുപടി ലഭിക്കാതിരുന്നാൽ അല്ലെങ്കിൽ അയാൾ നിരസിച്ചതായി മനസ്സിലായാൽ തിരിച്ച് പോരണം.
- ഒരാൾക്ക് ജോലിതിരക്ക് കാരണം കൂടിക്കാഴ്ച്ചക്ക് തടസ്സമാണെങ്കിലും മടങ്ങിപോരണം.
- ഒരാൾക്കും തന്നെ മറ്റൊരാളുമായുള്ള കൂടിക്കാഴ്ച്ചക്ക് നിർബന്ധിക്കുവാനൊ, വാതിൽക്കൽ നിന്ന്കൊണ്ട് വിഷമിപ്പിക്കുവാനോ അവകാശമില്ല.
- ആളില്ലാത്ത അന്യരുടെ വീടുകളിലും പ്രവേശിക്കരുത്.
- വീട്ടുടമസ്ഥന്റെയോ അയാൾക്ക് വേണ്ടി സമ്മതം നൽകുകയാണെന്ന് വിശ്വസിക്കാവുന്ന മറ്റു വല്ലവരുടെയോ അനുവാദമേ പരിഗണിക്കാവൂ.
- വീട്ടിലെ പരിചാരകനോ, വല്ല ജോലിക്കാരനോ അല്ലാതെ ഏതെങ്കിലും കൊച്ചുകുട്ടികൾ വരാൻ പറഞ്ഞാലൊന്നും അകത്തേക്ക് പ്രവേശിക്കരുത്.
- വീട്ടുടമസ്ഥന്റെ അനുവാദത്തോടെ പൂമുഖത്തിരുത്തി ഉടമസ്ഥൻ പുറത്ത് പോവുകയാണെങ്കിൽ അകത്തേക്ക് അനുവാദമില്ലാതെ കടക്കരുത്.
- സ്വന്തം വീട്ടിൽ പോലും ശബ്ദമനക്കമുണ്ടാക്കിയാണ് വീണ്ടും വീണ്ടും കയറേണ്ടത് എന്ന് വരുമ്പോൾ അന്യരുടെ വീട്ടിൽ കയറുമ്പോൾ ഈ മര്യാദകൾ പാലിച്ചെ പറ്റൂ എന്ന് നാം മനസ്സിലാക്കണം.
സജിത. കെ.വി.
ദമ്മാം, തുബൈശി ഖുർആൻ ലേണിങ് ബാച്ച്.
________________________________
1 Comments:
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ